വടകര: പ്രമുഖസഹകാരിയും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ.തിരുവോത്ത് (ടി.ബാലകൃഷ്ണക്കുറുപ്പ്- 92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. ......
കോഴിക്കോട്ട് വയോധികരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരനായി തെരച്ചിൽ ഊർജ്ജിതമെന്ന് പൊലീസ്. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ 'പൗർണമി' വാടക വീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ......
കോഴിക്കോട്- കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുന്നിലാണ് ഹോം ഗാർഡിന്റെ പ്രതിഷേധം.സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ......
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പത്തിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റാക്ക് ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്ന അലൂവിയ റോയല്‍ കണക്ട് പരിപാടിയില്‍ പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും പത്തുവര്‍ഷ പദ്ധതിയും റാക്ക് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ഷിബിലി റഹ്മാന് പ്രഖ്യാപിച്ചു. ......
കോഴിക്കോട് : കൈരളി ശ്രീ കോർണേഷൻ തീയറ്ററുകളിലായി ആരംഭിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എം ടി വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങള്‍' ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. പ്രദർശനം എം.ടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.കൈരളി തിയേറ്റര്‍ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ സുനില്‍ അശോകപുരം അധ്യക്ഷനായി. ഡോ.എം.എം ബഷീര്‍ ആദരഭാഷണം നടത്തി. ......
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നൽകവെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കോഴിക്കോട് വാണിമേലിലാണ് സംഭവം.......
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി പൂനൂരിലാണ് സംഭവം.......
ട്രെയിനിൽ നിന്നും ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു. കോഴിക്കോട് കൊയിലാണ്ടി റയിൽവെ സ്റ്റേഷനിലാണ് സംഭവം.......
കോഴിക്കോട്: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള - കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. ......